Thu. Nov 26th, 2020




കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. മട്ടന്നൂര്‍- 13, എരുവേശ്ശി- 2, 7, ചെറുകുന്ന്- 6, ചെങ്ങളായി- 1, കൊട്ടിയൂര്‍- 1, 6, മയ്യില്‍- 17, കോളയാട്- 2, കൊളച്ചേരി- 9, ചെമ്പിലോട്- 11, മുണ്ടേരി- 3, പരിയാരം- 2, കൂത്തുപറമ്പ്- 28 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ കണ്ണൂര്‍ കോര്‍പറേഷനിലെ 40-ാം ഡിവിഷനും ആലക്കോട്- 13, എരുവേശ്ശി- 9, മാടായി- 14, ആറളം- 10, മുണ്ടേരി- 11, എരമംകുറ്റൂര്‍- 5, പെരിങ്ങോം വയക്കര- 2, തൃപ്പങ്ങോട്ടൂര്‍- 9 എന്നീ വാര്‍ഡുകളും പൂര്‍ണ്ണമായി അടച്ചിടും….



By onemaly