Tue. Nov 24th, 2020




അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നിന്നും ചാടിപ്പോയ പ്രതിയെ ഇരിട്ടി ബസ്റ്റാന്റിൽ നിന്നും ഇരിട്ടി പോലീസ് പിടികൂടി. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ  കോവിഡ് പോസിറ്റീവ്  ആയി ചികിത്സയിലായിരുന്നു തടവുപുള്ളിയായ  ആറളം സ്വദേശി ദിലീപ്. ഇന്ന് 10 മണിയോടു കൂടിയാണ് ചാടി പോയത്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ചാടിയ സമയം മുതല്‍ ഇയാള്‍ നിരവധി പേരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. കൂടാതെ ഇയാള്‍ ഇരിട്ടിയില്‍ എത്തിയത് പ്രൈവറ്റ് ബസിലാണ്. ഇതോടെ ബസില്‍ ഉള്ളവരെല്ലാം ക്വാറന്‍റീനില്‍ പോകേണ്ട സ്ഥിതിയിലാണ്.

ആറളം പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്ന് ചാടിയ ഇയാള്‍ ഒരു ഓട്ടോ ഡ്രൈവറുടെ ഫോണ്‍ വാങ്ങി വീട്ടില്‍ വിളിച്ചു. പിന്നീടാണ് പ്രൈവറ്റ് ബസില്‍ കയറി സ്റ്റാന്‍ഡില്‍ എത്തി. ഇവിടെവച്ച്‌ പോലീസ് ഇയാളെ തടഞ്ഞ് വയ്ക്കുകയും പിന്നീട് പിപിഇ കിറ്റ് ധരിച്ച്‌ ഇയാളെ പിടികൂടുകയും ചെയ്തു.



By onemaly