
അഞ്ചരക്കണ്ടി :കോവിഡ് പോസിറ്റീവായി അഞ്ചരക്കണ്ടി കോവിഡ് ചികിത്സ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അടിപിടിക്കേസിലെ പ്രതി ആശുപത്രിയിൽ നിന്ന് രക്ഷപെട്ടു. ആറളം കോളനിയിലെ പനച്ചിക്കൽ ദിലീപാണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. രക്ഷപ്പെടുമ്പോൾ ഇയാൾ ഒരു കറുത്ത ടീ ഷർട്ടാണ് ധരിച്ചിട്ടുള്ളത്. അടിപിടി കേസിൽ ആറളം പോലീസായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാലാണ് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്…