Sat. Dec 5th, 2020




തളിപ്പറമ്പ്: ഒടുവില്‍ എസ് ഐ കെ.എം.രാജന് നീതി.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടയില്‍ മണല്‍ മാഫിയയുടെ അക്രമത്തിനിരയായി ജീവച്ഛവമായി കഴിയുന്ന പരിയാരം പോലീസ് സ്‌റ്റേഷനിലെ റിട്ട.എസ് ഐ കെ.എം.രാജന്റെ മകന്‍ സന്ദീപിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ അസാധാരണ കേസായി പരിഗണിച്ചാണ് ജോലി നല്‍കാനുള്ള തീരുമാനം.

2015 ലാണ് രാജന്‍ മണല്‍മാഫിയയുടെ അക്രമത്തിന് ഇരയായത്.

അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജന്‍ 2018 ലാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്.




By onemaly