Sun. Nov 29th, 2020




തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും ആ​യി​രം ക​ട​ന്നു. 1078 പേ​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രി​ല്‍ 798 പേ​രു​ടേ​ത് സ​മ്ബ​ര്‍​ക്കം മൂ​ല​മാ​ണ്. ഉ​റ​വി​ടം അ​റി​യാ​ത്ത 65 കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 104 പേ​ര്‍ മാ​ത്ര​മാ​ണ് വി​ദേ​ശ​ത്തു നി​ന്നു വ​ന്ന​ത്. 115 പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു വ​ന്ന​വ​രാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 16,110 ആ​യി. ഇ​ന്ന് 432 പേ​ര്‍​ക്കു രോ​ഗം ഭേ​ദ​മാ​യി. സം​സ്ഥാ​ന​ത്ത് അ​ഞ്ചു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 22,433 സാ​ന്പി​ള്‍ പ​രി​ശോ​ധി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​ല​വി​ല്‍ 1,58,117 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന് 1070 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത് 9458 പേ​രാ​ണ്. സം​സ്ഥാ​ന​ത്തെ ഹോ​ട്ട്സ്പോ​ട്ടു​ക​ളു​ടെ എ​ണ്ണം 428 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മൂ​ന്നു ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് നൂ​റി​ലേ​റെ പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം (222), കൊ​ല്ലം (106), എ​റ​ണാ​കു​ളം (100) എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് പ്ര​തി​ദി​ന രോ​ഗി​ക​ള്‍ നൂ​റു ക​ട​ന്ന​ത്.

കോ​വി​ഡ് 19 ജി​ല്ല​തി​രി​ച്ചു​ള്ള ക​ണ​ക്ക്

തി​രു​വ​ന​ന്ത​പു​രം 222
കൊ​ല്ലം 106
എ​റ​ണാ​കു​ളം 100
മ​ല​പ്പു​റം 89
തൃ​ശൂ​ര്‍ 83
ആ​ല​പ്പു​ഴ 82
കോ​ട്ട​യം 80
കോ​ഴി​ക്കോ​ട് 67
ഇ​ടു​ക്കി 63
ക​ണ്ണൂ​ര്‍ 51
പാ​ല​ക്കാ​ട് 51
കാ​സ​ര്‍​ഗോ​ഡ് 47
പ​ത്ത​നം​തി​ട്ട 27
വ​യ​നാ​ട് 10



By onemaly