Mon. Nov 30th, 2020




ശ്രീകണ്ഠാപുരം: കായിമ്പച്ചേരി റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി  ടൗൺ വാർഡ് കൗൺസിലർ എ.പി. മുനീർ സ്പോൺസർ ചെയ്ത 2 റോഡ് വ്യൂ മിറർ  ഒന്ന് കായിമ്പച്ചേരി റോഡിലേക്കുള്ള പ്രവേശന കവാടത്തിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്ക് കയറുന്ന വാഹനങ്ങൾക്ക് അപകടമില്ലാത്ത തരത്തിൽ പ്രവേശിക്കുന്ന തരത്തിൽ സ്ഥാപിച്ചു. മറ്റൊന്ന് കായിമ്പച്ചേരി അoഗൻവാടി റോഡിലെ കൊടുoവളവിലും സ്ഥാപിച്ചു. ഈ  റോഡിലൂടെ യാത്ര ചെയ്യുന്നവർ വേഗത  കുറച്ച് വാഹനം ഉപയോഗിക്കണമെന്ന് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. പ്രസിഡണ്ട് . ആഷിഫ് ., വൈസ്. പ്രസി. മാരായ മൂസാ ൻ കുട്ടി, ശിഹാബുദീൻ – സെക്രട്ടറി ജോസ്, ജോ.സെകട്ടറി ശിഹാബ്, ട്രഷറർ മുഹമ്മദ് ബഷീർ .  കമ്മിറ്റി മെമ്പർമാരായ അസ്ലം, അജ്മൽ, സിദ്ധിക്ക്, ഭാനു, ഷക്കീം, മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്ത്തിലാണ് മിറർ സ്ഥാപിച്ചത്. മിറർ നൽകിയ വാർഡ് കൗൺസിലർ A P മുനീറിന് അസോസിയേഷന്റെ പേരിൽ നന്ദി അറിയിച്ചു



By onemaly