Thu. Nov 26th, 2020




കണ്ണൂരിലെ പാലത്തായി പീഡനക്കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതിയുടെ അനുമതി. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി.

കേസിലെ പ്രതിയും ബിജെപി നേതാവുമായ കുനിയില്‍ പത്മരാജന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ പോക്‌സോ വകുപ്പ് ചുമത്താതെ ഭാഗിക കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്.പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഉടന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും.



By onemaly