Mon. Nov 23rd, 2020




കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2019-20 അധ്യയന വര്‍ഷം സ്റ്റേറ്റ് സിലബസില്‍ ആദ്യ അവസരം എസ് എസ് എല്‍ സി/ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി ജയിച്ച വിദ്യാര്‍ഥികള്‍ക്കും, ഹയര്‍ സെക്കണ്ടറി/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി വിജയിച്ചവര്‍ക്കും, ഡിഗ്രി, പി ജി, ടി ടി സി, ഐ ടി ഐ, പോളിടെക്‌നിക്ക്, ജനറല്‍ നഴ്‌സിംഗ്, പ്രൊഫഷണല്‍ ഡിഗ്രി, എം ബി ബി എസ്, പ്രൊഫഷണല്‍ പി ജി, മെഡിക്കല്‍ പി ജി തുടങ്ങി അവസാന വര്‍ഷ പരീക്ഷയില്‍ 80 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി വിജയിച്ച വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ആഗസ്ത് 22 ന് വൈകിട്ട് മൂന്ന് മണി വരെ സ്വീകരിക്കും.  അപേക്ഷാ ഫോറം www.agriworkersfund.org ല്‍ ലഭിക്കും.  ഫോണ്‍: 0497 2712549.



By onemaly