June 27, 2022



വയനാട്; അത്യപൂര്‍വമായൊരു കേസില്‍ പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന് ഒരു സ്ത്രീ അറസ്റ്റിലായി. മീനങ്ങാടി സിസിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് സ്ത്രീ അറസ്റ്റിലായത്. പള്ളി കടവില്‍ പ്രേമയെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സമീപവാസികളായ 12, 13 വയസ്സുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. കുട്ടികളുടെ അമ്മയുടെ പരാതിയില്‍ പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.

രണ്ടാഴ്ച മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ പ്രേമയ്ക്ക് അറുപത് വയസിന് മുകളില്‍ പ്രായം തോന്നിക്കും