Sun. Nov 29th, 2020




*ഇരിക്കൂർഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് 48 ഫാനുകൾ 1992/93 ബാച്ചുകാർ നൽകും*
കേരളഗവൺമെൻ്റിൻ്റെ
കി ഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ കെട്ടിടത്തിലെ 24 ക്ലാസ് റൂമുകളിലേക്ക് ആവശ്യമായ 48 ഫാനുകൾ 1992/93. ബാച്ചുകാർ നൽകുന്നതാണ്… ജില്ലയിലെ മുഴുവൻ ഗവർമെന്റ് സ്‌കൂളുകളും കോവിഡ് കൊറന്റൈൻ ആയി മാറ്റണമെന്ന് ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗ്രൂപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ സ്‌കൂളിന് വേണ്ടുന്ന 48 ഫാൻ നൽകാൻ തീരുമാനിച്ചത് …

ഇതിനോടകം തന്നെ നിരവധിയായിട്ടുള്ള പ്രവർത്തനങ്ങളാണ് 92/93 ബാച്ചുകാർ നടത്തിയിട്ടുള്ളത്… ഒരുമിച്ച് പഠിച്ച് സമൂഹത്തിൻ്റെ നാനാഭാഗത്തും പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഇവർ ഒരു വാട്സാപ്പ് കൂട്ടായ്മ ഉണ്ടാക്കി സഹപാഠികൾക്കും സ്കൂളിനും ഇതിനോടകം തന്നെ നിരവധിയായ സഹായ സഹകരണങ്ങളാണ് നടത്തിയിട്ടുള്ളത്…

ഈവർഷത്തെ എസ്.എസ്.എൽ .സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ ഏറ്റവും ആദ്യം ആദരിച്ചതും ,ക്യാഷ് അവാർഡുകളും മറ്റും നൽകിയതും 1992/93. ബാച്ചുകാരാണ്..
കൂടാതെ പല ചാരിറ്റി പ്രവർത്തനങ്ങളും ഇവർ സജിയവമായി ചെയ്തു വരുന്നുണ്ട് …



By onemaly