Wed. Dec 2nd, 2020




തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച്‌ 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ഇനങ്ങള്‍ അടങ്ങിയ കിറ്റാണ് നല്‍കുക. ഓഗസ്റ്റ് അവസാന വാരം വിതരണം ആരംഭിക്കും.

പഞ്ചസാര, ചെറുപയര്‍/വന്‍പയര്‍, ശര്‍ക്കര, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്ബാര്‍പൊടി, വെളിച്ചെണ്ണ/സണ്‍ഫ്‌ളവര്‍ ഓയില്‍, പപ്പടം, സേമിയ/പാലട, ഗോതമ്ബ് നുറുക്ക് എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുണ്ടാവുക. ഇതു കൂടാതെ മതിയായ അളവില്‍ റേഷന്‍ ധാന്യവിതരണം ലഭിക്കാത്ത മുന്‍ഗണനാ ഇതര വിഭാഗക്കാര്‍ക്ക് 10 രൂപ നിരക്കില്‍ 15 കിലോ അരി വിതരണം ചെയ്യും.




By onemaly