Thu. Nov 26th, 2020




കണ്ണൂര്‍: കൊവിഡ് ഫസ്റ്റ്ലൈന്‍ ചികിത്സാ കേന്ദ്രത്തിനായി സെഡ് പ്ലസ് അപ്പാര്‍ട്ട്മെന്റ് ഏറ്റെടുത്തതിനെതിരായി രണ്ട് ഫ്ളാറ്റ് ഉടമകള്‍ നല്‍കിയ റിട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. കൊവിഡ് ചികിത്സക്കായി വളരെ അടിയന്തര സാഹചര്യത്തിലാണ് ഫ്ളാറ്റ് ഏറ്റെടുത്തതെന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിശദീകരണം അംഗീകരിച്ചാണ് ജസ്റ്റിസ് എന്‍. നാഗരേഷിന്റെ ഉത്തരവ്. സ്വകാര്യ വ്യക്തിയുടെ താല്‍പ്പര്യത്തേക്കാള്‍ പ്രധാനം പൊതു താല്‍പ്പര്യമാണെന്നും രണ്ട് വ്യക്തികള്‍ക്ക് മാത്രമാണ് നടപടി ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നുമുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നും 50 മീറ്റര്‍ മാത്രം ദൂരെയാണ് ഏറ്റെടുത്ത ഫ്ളാറ്റ് എന്നതും കോടതി പരിഗണിച്ചു….



By onemaly