home

കാസർകോട് കസബ കടപ്പുറത്ത് പോക്സോ കേസ് പ്രതി കടലിൽ ചാടി; പൊലീസ് തിരച്ചിൽ തുടരുന്നു



 

 

കസബ: കാസർകോട് കസബ കടപ്പുറത്ത് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി കടലിൽ ചാടി. കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോക്സോ കേസിലെ പ്രതിയാണ് കടലിൽ ചാടിയത്.

ഇന്ന് രാവിലെ എട്ടരക്ക് പ്രതിയെ തെളിവെടുപ്പിനായി കടപ്പുറത്ത് എത്തിച്ചിരുന്നു. പുലിമുട്ടിന് സമീപത്തെത്തിയപ്പോൾ ഇയാൾ കടലിലേക്ക് ചാടുകയായിരുന്നു. പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്. ഇയാളെ കൈവിലങ്ങ് അണിയിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.