
തളിപ്പറമ്ബ്: ദേശീയപാതയോരം കൈയേറി നിര്‍മ്മിച്ച കൂറ്റന്‍ തട്ടുകടകള്‍ ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. ദേശീയപാതയോരത്തുള്ള അമ്ബതോളം കടകള്‍ക്ക് സ്വയം ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്കി.. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന് സമീപം നിര്‍മ്മിച്ച നാല് തട്ടുകടകളാണ് നീക്കം ചെയ്തത്.
നേരത്തെ തന്നെ പരാതികളെ തുടര്‍ന്ന് ഇത് നീക്കം ചെയ്യണമെന്ന് നടത്തിപ്പുകാര്‍ക്ക് ദേശീയപാത വിഭാഗം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ദേശീയപാത വിഭാഗം അസി എന്‍ജിനിയര്‍ വിപിനിന്റെ നേതൃത്വത്തില്‍ കടകള്‍ പൊളിച്ചുനീക്കിയത്.
ദേശീയപാതയില്‍ ഏതാണ്ട് 10 സെന്റോളം സ്ഥലം കൈയേറിയാണ് കടകള്‍ നിര്‍മ്മിച്ചിരുന്നത്.പുതിയ ദേശീയപാത ബൈപ്പാസ് കടന്നുപോകുന്നത് ഇതുവഴിയാണെങ്കിലും അനധികൃത കടകള്‍ ഉള്ളതിനാല്‍ സര്‍വേ ജോലികള്‍ നല്ല രീതിയില്‍ നിര്‍വ്വഹിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.