മലപ്പുറം: ലോക്ക്ഡൗണ്‍ ലംഘിച്ച് പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ത്ഥന നടത്തിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.
തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അലി അഷ്റഫിനെയാണ് ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തത്. നടുവിലങ്ങാടി മസ്ജിദില്‍ ആളുകളെ കൂട്ടി നമസ്കാരം നടത്തിയതിനാണ് നടപടി.
ഇയാള്‍ പള്ളിയില്‍ നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ടെന്ന് പരിസരവാസികളാണ് പരാതി നല്‍കിയത്. പ്രാര്‍ത്ഥനക്കെതിരെ പള്ളികമ്മിറ്റിയും പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ഡോക്ടറെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കോവിഡ് 19 രോഗ പ്രതിരോധ സമയത്തെ നിര്‍ദേശങ്ങള്‍ പാലിക്കാതെയായിരുന്നു പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കിയത്. നമസ്കാരത്തില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.