തനിക്കെതിരെയുള്ള ദുഷ്പ്രചരണം രാഷ്ട്രീയ ദുഷ്ടലാക്കോടെ, നിയമ നടപടി സ്വീകരിക്കും; നിഷിത റഹ്മാൻ – Sreekandapuram Online News-
Thu. Sep 24th, 2020




റിപ്പോർട്ട്: ഷിജു കോട്ടൂർ

ശ്രീകണ്ഠപുരം: തനിക്കെതിരെ റേഷൻ തട്ടിയെടുത്തെന്ന പേരിൽ തികച്ചും രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് ചില മാധ്യമങ്ങൾ നടത്തുന്ന പ്രചരണം നടത്തുന്നതെന്നും കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീകണ്ഠപുരം നഗര സഭ വൈസ് ചെയർ പേഴ്സൺ നിഷിത റഹ്മാൻ വാർത്താ കുറിപ്പിൽ പറഞ്ഞു.

കോവിഡ് പ്രവർത്തനത്തിൻ്റെ ഭാഗമായി തൻ്റെ വാർഡിലെ അതിഥി തൊഴിലാളികൾ കേരള സർക്കാരിൻ്റെ നിർദ്ദേശപ്രകാരം പട്ടിണി കിടക്കാൻ പാടില്ലെന്ന നിലപാടിൻ്റെ ഭാഗമായി ഒരു പ്രവർത്തക എന്ന നിലയിൽ മുസ് ലിം ലീഗ് പ്രവർത്തകരുടെ കൂട്ടായ്മയിൽ ആട്ട വാങ്ങണമെന്നും ആവശ്യമില്ലാത്തവർ ദൈവപ്രീതി കാംക്ഷിച്ച് ഇത്തരം അതിഥി തൊഴിലാളികൾക്ക് നൽകാൻ തയ്യാറാവണമെന്നും ഒരു ശബ്ദ സന്ദേശം നൽകിയിരുന്നു.പണം കൊടുത്ത് ലഭിക്കുന്ന ഈ ആട്ട നൽകണമെന്ന് പറഞ്ഞതിനെ വളച്ചൊടിച്ച് റേഷൻ തട്ടി ലീഗ് നേതാവ് വെട്ടിൽ എന്ന പേരിലാണ് വ്യാജ പ്രചരണം നടത്തുന്നത്.

ഈ സംസ്ഥാനത്ത് വോട്ട് പോലും ഇല്ലാത്ത ഇക്കൂട്ടർക്ക് ഭക്ഷണം നൽകിയതിൻ്റെ പേരിൽ ഏത് രാഷ്ട്രീയ ലാഭമോ വോട്ടോ ആണ് ലഭിക്കേണ്ടതെന്നും തൻ്റെ ശബ്ദം സന്ദേശം കേട്ടവർക്ക് ബോധ്യമാവും.

അന്യസംസ്ഥാന തൊഴിലാളികൾ പട്ടിണി കടക്കാതിരിക്കണമെന്ന കേരള സർക്കാരിൻ്റെ നിർദ്ദശം നടപ്പിലാക്കാൻ അവരുടെ ഇഷ്ട ഭക്ഷ്യധാന്യം എത്തിക്കൽ തൻ്റെ ബാധ്യതയാണെന്നും അതിന് പൊതുസമൂഹത്തിൻ്റെ സഹായം ആവശ്യപ്പെട്ടതിനെ രാഷ്ട്രീയമായും വ്യക്തിപരമായും തേജോവധം ചെയ്യുംവിധം പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പൊതു സമൂഹം ഇത്തരം ദുഷ്പ്രചരണത്തിൽ വശം വരാവരുതെന്നും വൈസ് ചെയർ പേഴ്സൺ പറഞ്ഞു.




By onemaly