Mon. Nov 30th, 2020




നീലേശ്വരം: കാസര്‍ഗോഡ് നീലേശ്വരത്ത് പതിനാറുകാരിയെ ലെെംഗികമായി പീഡിപ്പിച്ച കേസില്‍ പിതാവ് ഉള്‍പ്പെടെ നാല് പേര്‍ കസ്റ്റഡിയില്‍. കേസില്‍ ഏഴ് പ്രതികളാണുള്ളത്. കുട്ടിയുടെ അമ്മയുടെ പ്രതിപട്ടികയിലുണ്ട്.

പിതാവും സമീപവാസികളായ മൂന്ന് യുവാക്കളും ചേര്‍ന്നാണ് എട്ടാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ലെെംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയത്. തൈക്കടപ്പുറം സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി പിതാവ് തന്നെ ലെെംഗികമായി പീഡിപ്പിക്കുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞിരിക്കുന്നു. രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടി നിരന്തരമായി പീഡനത്തിനരയായിരുന്നെന്ന് അന്വേഷണത്തിലും വ്യക്തമായി. പെണ്‍കുട്ടിയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു.

പരാതി ലഭിച്ചതിനു പിന്നാലെ പെണ്‍കുട്ടിയെ വെെദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രതികള്‍ക്കെതിരെ പോക്‌സോ അടക്കം ഏഴ് കേസുകള്‍ ചുമത്തിയിട്ടുണ്ട്. നീലേശ്വരം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെതിരെ നേരത്തെയും പോക്‌സോ കേസുണ്ട്. മദ്രസ അധ്യാപകനായിരിക്കെ ഇയാള്‍ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനു ബേക്കല്‍ സ്റ്റേഷനില്‍ മാത്രം മൂന്ന് കേസുകളുണ്ട്. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തും.

വീട്ടില്‍വച്ച്‌ തന്നെയാണ് പിതാവ് ഉള്‍പ്പെടെയുള്ളവര്‍ കുട്ടിയെ പീഡിപ്പിച്ചത്. കേസില്‍ മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്.



By onemaly