Sat. Dec 5th, 2020




ശ്രീകണ്ഠപുരം:
കോവിഡ് 19 ചികിൽസ കേന്ദ്രമായി കേരളസർക്കാർ നിർദേശം അനുസരിച്ച് ശ്രീകണ്ഠപുരം ലിറ്റിൽ ഫ്ലവർ സ്കൂളും, സ്കൂൾ പരിസരവും നഗരസഭ ഏറ്റെടുത്തിരിക്കുന്നു.മുപ്പതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള സ്കൂൾ ബ്ലോക്ക് ആണ് ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുക. ഡോക്ടർസ് പരിശോധന മുറികളും 100 ഓളം ബെഡുകളും ആണ് ആദ്യഘട്ടത്തിൽ സ്കൂളിൽ ക്രമീകരിക്കുക. നഗരസഭ ചെയർമാൻ പി.പി. രാഘവൻ വാർഡ് കൗണ്സിലർമാർ, കൂട്ടുമുഖം ഹെൽത്ത് ഓഫീസർ, ഡോ.അഞ്ജു ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതി സ്കൂൾ സന്ദർശിച്ചു വിലയിരുത്തലുകൾ നടത്തി. ഈ സാഹചര്യത്തിൽ താൽകാലികമായി സ്കൂൾ ഓഫീസ്സും, പുതിയ അധ്യയന വർഷത്തെ അഡ്മിഷനും കോട്ടൂർ സെയിന്റ് തോമസ് ആശ്രമത്തോട് ചേർന്നുള്ള ലിറ്റിൽ ഫ്ലവർ കിൻഡർ ഗാർട്ടനിൽ പ്രവർത്തനം ആരംഭിച്ചു




By onemaly