Tue. Nov 24th, 2020




ശ്രീകണ്ടാപുരം ഇരിട്ടി സംസ്ഥാന പാതയിൽ കോട്ടൂർ എസ്. ഇ. എസ്  കോളേജ് ബസ് സ്റ്റോപ്പിന് സമീപത്തെ മരം അപകട ഭീഷണിയിൽ. മരം  P. W. U. D അധികൃതർ ഈ മരം വർഷങ്ങൾക്കു മുൻപേ പാതി മുറിച്ച സ്ഥിതിയിൽ ആയിരുന്നു. ഈ മരം ഇപ്പോൾ ഉണങ്ങി അപകട ഭീഷണി ഉയർത്തി ഏതു സമയവും നിലം പൊത്താറായ സ്ഥിതിയിൽ ആണ് ഉള്ളത്. സംസ്ഥാന പാതയായ കൊണ്ട് തന്നെ നിരവധി വാഹനങ്ങൾ ഈ  റോഡ് വഴി ആണ് കടന്നു പോകുന്നത്. വിദ്യാർത്ഥികൾ അടക്കം നടന്നു പോകുന്നത് ഇതു വഴി ആണ്. ഈ കാലവർഷത്തിൽ ഈ മരം കടപുഴകി വീഴുന്ന സ്ഥിതി ആണ് ഉള്ളത് എത്രയും പെട്ടന്ന് അധികൃതർ മുൻ കൈ എടുത്ത് വൻ അപകടo ഉണ്ടാകുന്നതിനു മുൻപ് തന്നെ ഈ മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



By onemaly