കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി സൗദിയില്‍ മരണപ്പെട്ടു – Sreekandapuram Online News-
Sun. Sep 20th, 2020
കണ്ണൂര്‍: കൊവിഡ്19 ബാധിച്ച് പാനൂര്‍ സ്വദേശിയായ യുവാവ് സഊദിയിലെ മദീനയില്‍ മരിച്ചു. പാനൂര്‍ നഗരസഭയില്‍ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എല്‍പി സ്‌ക്കൂളിന് സമീപം തെക്കെകുണ്ടില്‍ സാറാസില്‍ മമ്മുവിന്റെയും ഫൗസിയയുടെയും മകന്‍ ഷബ്‌നാസ് (28) ആണ് മരിച്ചത്.

മദീനയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ശനിയാഴച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അന്ത്യം. ബന്ധുക്കളാണ് മരണ വിവരം അറിയിച്ചത്. കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം.

മാര്‍ച്ച് 10 നായിരുന്നു സഊദിയിലെക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് സഹോദരങ്ങള്‍: ഷബീര്‍, ശബാന
By onemaly