July 2, 2022
 

311 ഏക്കർ സ്ഥലത്ത് 350 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാവുക .
ഇരിക്കൂർ: ‘രാജ്യത്തിനു തന്നെ അന്താരാഷ്ട്ര തലത്തിൽ യശസ്സ് ഉയർത്തുന്ന നിലയിലേക്കുള്ളതുമായ പടിയൂർ പഞ്ചായത്തിലെ കല്ലാട് വില്ലേജിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ആയുർവ്വേദ ഗവേഷണ ചികിത്സ കേന്ദ്രത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തിക്കുള്ള പ്രഥമ സംരംഭമായ ടെൻഡർ നടപടികൾ ആരംഭിച്ചു. 24 നകം നടപടികൾ പൂർത്തിയാവും. ആദ്യഘട്ടത്തിൽ കല്യാ ട് പുവ്വം പാതയരികിൽ 59.93 കോടി രൂപയുടെ പ്രവർത്തിക്കുള്ള ഇ-ടെൻഡർ ആയുഷ് വകുപ്പിനു വേണ്ടി കിറ്റ് കോയാണ് ക്ഷണിച്ചത്.നടപടികൾ പൂർത്തിയാവുന്ന മുറയ്ക്ക് പ്രവൃത്തി ആരംഭിക്കും.എട്ട് മാസം കൊണ്ട് ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം.

കല്യാ ട് 31 1 ഏക്കർ സ്ഥലത്താണ് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നത്. റവന്യു വകുപ്പ് ഏറ്റെടുത്ത് ആയുഷ് വകുപ്പിന് കൈമാറിയ 36 ഏക്കറിലാണ് ആദ്യഘട്ട നിർമാണ പ്രവൃത്തി നടക്കുക. 100 കിടക്കകളുള്ള ആശുപത്രി ആയുർവേദ ഔഷധ നഴ്സറി, ജൈവ മതിൽ .എന്നിവയാണ് ഒന്നാം ഘട്ടത്തിൽ നിർമിക്കാൻ പദ്ധതിയുള്ളത്.

2019 ഫിബ്രവരി 22നാണ് നിർദ്ദിഷ്ട കല്യാട്ടെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ചികിത്സാ കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. ആ രോഗ്യ മന്ത്രി കെ.കെ.ഷൈലജ ടീച്ചർ, വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ, മ ന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുiത്തിരുന്നു. 2020 ഫിബ്രവരിയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കാനാണ് തീരുമാനിച്ചതെങ്കിലും കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ടെക്നിക്കൽ കമ്മറ്റി കൂടാൻ വൈകിയതാണ് ടെൻഡർ നടപടികൾ താമസിക്കാനിടയായതെന്നാണ് അധികൃതർ പറഞ്ഞത്.

അടുത്ത ഘട്ടത്തിൽ ഏറ്റെടുക്കേണ്ട ഭൂമിയിൽ അധികഭാഗവും സർക്കാറിന്റെ തന്നെ കൈവശമുള്ളവയാണ്. നൂറ് ഏക്കറിലധികം ഏതാനും സ്വകാര്യ വ്യക്തികളുടേത് ഏറ്റെടുക്കുന്നതിനാവശ്യമായ സമ്മതപത്രം ഒപ്പിട്ട് വാങ്ങി വെച്ചിട്ടുണ്ട്.കൂടാതെ സർക്കാറിന്റെ തന്നെ മറ്റ് വകുപ്പുകളുടെ കൈവശമുള്ള ഭൂമിയും ഏറ്റെടുത്ത് കൈമാറുന്നതിന് കല്യാ ട് സർവ്വീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ സ്പെഷ്യൽ തഹസിൽദാറിന്റെ നേതൃത്വത്തിൽ 12. അംഗ സർവ്വെയർ ടീമിനെ നിയമിച്ച് പ്രവർത്തനം അന്തിമഘട്ടത്തിലാണ്.ഇവർ സർവ്വെ നടപടികൾ പൂർത്തിയാക്കി പ്ലാൻ സഹിതം ജില്ല സർവ്വെ സൂപ്രണ്ടിന് കൈമാറി. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി ആയുഷ് വകപ്പിന് കൈമാറുകയാണ് ലക്ഷ്യം. ഈ പ്രവൃത്തി ഒന്നാം ഘട്ടം നിർമാണത്തിനൊപ്പം പൂർത്തിയാവും.കല്യാട്ടെ അന്താരാഷ്ട്ര ആയുർവ്വേദ ഗവേഷണ ചികിത്സാ കേന്ദ്രത്തിനു വേണ്ടി തിരഞ്ഞെടുത്ത 31 1 ഏക്കർ സ്ഥലത്തിന്റെ അതൃത്തി നിർണയിച്ച് മാർക്ക് ചെയ്ത് കോൺക്രീറ്റിൽ സർവെ കല്ലുകൾ സ്ഥാപിക്കൽ ജോലി പൂർത്തിയായിട്ടുണ്ട്. കല്യാ ട് പുവ്വം റോഡും കല്യാ ട് ഊരത്തൂർ റോഡും ഈ സ്ഥാപനത്തിലേക്കുള്ള പ്രധാന റോഡുകളും വഴി കളുമാണ്.കേന്ദ്ര സർക്കാറിന്റെയും കേരള സർക്കാരിന്റെയും സാമ്പത്തിക സഹായത്തോടെയാണ് ഈ രാജ്യാന്തര സ്ഥാപനം ഇവിടെ പൂർത്തിയാവുക. ഇവിടെ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ചികിത്സാലയത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷും ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വസന്തകുമാരിയും പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശ്രീജയും വാഗ്ദാനം ചെയ്തു.
ചിത്രം നിർദ്ദിഷ്ട അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ചികിത്സ കേ ത്രത്തിനു കണ്ടെത്തിയ കല്യാട്ടെ സ്ഥലം.