Mon. Nov 30th, 2020




എടവക എള്ളുമന്ദം കാക്കഞ്ചേരിയിൽ നവ വധുവിന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത്‌ ആരോഗ്യവകുപ്പ്‌ പ്രതിരോധ പ്രവർത്തനം തുടങ്ങി. വിവാഹം നടന്ന പള്ളി അണുവിമുക്തമാക്കി. ചടങ്ങിൽ പങ്കെടുത്ത മുഴുവനാളുകളോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചു. കഴിഞ്ഞ തിങ്കളാഴ്‌ചയായിരുന്നു മാനന്തവാടിയിലെ പള്ളിയിൽവച്ച് വിവാഹം നടന്നത്. ഗൂഡല്ലൂർ സ്വദേശിയായ വധു സർക്കാർ പാസ് ഉപയോഗിച്ചാണ് കേരളത്തിലെത്തിയത്. വധുവിനൊപ്പം തമിഴ്നാടിൽനിന്ന് എത്തിയ മറ്റ് 5 പേരും നാട്ടിലേക്ക് മടങ്ങി.
വിവാഹ ചടങ്ങിൽ മൂന്ന്‌ വൈദീകരടക്കം 20 പേരാണ് പങ്കെടുത്തത്. വീട്ടിൽ എത്തിയവരടക്കം 55 പേരാണ് ക്വാറന്റൈനിലായത്‌. നവവരനും വീട്ടുകാരും അടക്കം കോവിഡ് സ്ഥിരീകരിച്ചയാളുമായി അടുത്ത ബന്ധമുള്ളവരെ കോവിഡ് പരിശോധനയ്‌ക്ക്‌ വിധേയമാക്കി.



By onemaly