Wed. Dec 2nd, 2020




ദു​ബാ​യ്: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ മൂ​ന്നാം പ്ര​തി ഫൈ​സ​ല്‍ ഫ​രീ​ദ് ദു​ബാ​യ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ഇ​ന്ത്യ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. ഫൈ​സ​ലി​നെ കൈ​മാ​റ​ണ​മെ​ന്ന് ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഫൈ​സ​ല്‍ ഫ​രീ​ദ് താ​മ​സി​ക്കു​ന്ന മേ​ഖ​ല​യു​ടെ ചു​മ​ത​ല​യു​ള്ള റാ​ഷി​ദി​യ പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​നോ​ട​കം മൂ​ന്നു​വ​ട്ടം ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യെ​ന്നാ​ണ് വി​വ​രം. കൊ​ടു​ങ്ങ​ല്ലൂ​ര്‍ മൂ​ന്നു​പീ​ടി​ക സ്വ​ദേ​ശി​യാ​ണ് ഫൈ​സ​ല്‍.

ഇ​ന്ത്യ ഫൈ​സ​ലി​ന്‍​റ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കു​ക​യും യാ​ത്രാ​വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഫൈ​സ​ലി​ന്‍റെ പാ​സ്പോ​ര്‍​ട്ട് റ​ദ്ദാ​ക്കി​യ വി​വ​രം ഇ​ന്ത്യ​ന്‍ എം​ബ​സി യു​എ​ഇ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ ഫൈ​സ​ല്‍ ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ക്കു​ക​യും പ്ര​ച​രി​ക്കു​ന്ന ഫോ​ട്ടോ ത​ന്‍റെ​യാ​ണെ​ങ്കി​ലും കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന ഫൈ​സ​ല്‍ താ​ന​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​യാ​ള്‍ ത​ന്നെ​യാ​ണ് കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​തെ​ന്ന് എ​ന്‍​ഐ​എ സ്ഥി​രീ​ക​രി​ച്ചു.




By onemaly