Wed. Nov 25th, 2020




കണ്ണൂര്‍ > കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം തളിപ്പറമ്ബ് ഏരിയ കമ്മിറ്റി അംഗവുമായ കെ കുഞ്ഞപ്പ (77) അന്തരിച്ചു. ദീര്‍ഘകാലം സിപിഐ എം തളിപ്പറമ്ബ് ഏരിയാ സെക്രട്ടറിയായിരുന്നു.

സിപിഐ എം ജില്ലാ കമ്മിറ്റിയംഗം, കെഎസ്കെടിയു സംസ്ഥാന ട്രഷറര്‍, ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാരീരികാവശതകളും രോഗവും അലട്ടിയതോടെ അടുത്ത കാലത്തായി വിശ്രമ ജീവിതത്തിലായിരുന്നു. പാച്ചേനി കുഞ്ഞിരാമന്‍, കെ കെ എന്‍ പരിയാരം,പി വി ബാലഗോപാലന്‍ എന്നിവര്‍ക്കൊപ്പം മലയോര മേഖലയില്‍ പാര്‍ട്ടിയെ നിര്‍ണ്ണായക ശക്തിയാക്കി വളര്‍ത്തുന്നതിലും മിച്ചഭൂമി – –-അന്ധവിശ്വാസ വിരുദ്ധ പോരാട്ടങ്ങളിലൂടെ ആദിവാസി മുന്നേറ്റത്തിനും നേതൃത്വം നല്‍കി. കളള് ചെത്ത് തൊഴിലാളികളെ പ്രബല ട്രേഡ് യൂണിയന്‍ പ്രസ്ഥാനമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു.

മികച്ച സഹകാരിയായ കുഞ്ഞപ്പ നിരവധി സഹകരണ സംഘങ്ങളുടെ രൂപീകരണത്തില്‍ മുന്‍കൈയുടുത്തു. നിലവില്‍ പഴം പച്ചക്കറി മേഖലയിലെ സംഘമായ വെജ് കോ പ്രസിഡന്റാണ്. പരേതരായ കരിക്കന്‍ അപ്പയുടെയും ഈച്ചപ്പാറുവിന്റെയും മകനാണ്. ഭാര്യ: വേലിക്കാത്ത് ജാനകി, മക്കള്‍: അജയകുമാര്‍(മൊറാെഴ കല്യാശേരി സര്‍വീസ് സഹകരണ ബാങ്ക് കോലത്തു വയല്‍ ബ്രാഞ്ച് മാനേജര്‍),അജിതവല്ലി, അനീഷ്കുമാര്‍(എല്‍ഐസി ഏജന്റ്). മുരമക്കള്‍: കെ എം ബാലകൃഷ്ണന്‍(മൊറാഴ വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി), ധന്യ (കല്യാശേരി), കെ പി ബിന്ദു(കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് സ്റ്റാഫ് നേഴ്സ്).

Tags
latestതളിപ്പറമ്പ്



By onemaly