
തളിപ്പറമ്ബ്: സുല്‍ഫക്സ് കിടക്ക കമ്ബനിയുടെ നിര്‍മ്മാണ യൂണിറ്റില്‍ വന്‍ തീപിടുത്തം. കമ്ബനിയുടെ ഇളംമ്ബേരം പറയിലെ കിടക്ക നിര്‍മ്മാണ യൂണിറ്റിലാണ് രാത്രി 10 മണിയോടെ തീപിടുത്തമുണ്ടായത്.
തളിപ്പറമ്ബ് അഗ്നി രക്ഷാ നിലയത്തില്‍ നിന്നുള്ള 2, പയ്യന്നൂര്‍ 2, കണ്ണൂര്‍, തൃക്കരിപ്പൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നും ഓരോ യൂണിറ്റു വീതവുമെത്തി തിയണക്കാനുള്ള തീവ്ര ശ്രമം നടന്നുകൊണ്ടിരിക്കുന്നു.
തീപടരാതിരിക്കാനുള്ള മുന്‍കരുതലിനാണ് അഗ്നിശമന സേന പ്രാധാന്യം നല്‍കുന്നത്. കിടക്ക നിര്‍മ്മിക്കുന്നതിനുള്ള ചകരി ഫോം ആണ് കത്തി നശിച്ചത്. അഗ്നിശമന സേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു. തളിപ്പറമ്ബ് പോലിസും സ്ഥലത്തെത്തി.