Tue. Nov 24th, 2020




കല്‍പ്പറ്റ: കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ക്കടക വാവുബലി കര്‍മ്മങ്ങള്‍ വീടുകളില്‍ മാത്രമായി നടത്തണമെന്നും, കൂട്ടം കൂടിനിന്ന് ആചരിക്കാന്‍ പാടില്ലെന്നുമുള്ള സംസ്ഥാന പൊലീസ്‌ മേധാവിയുടെ നിര്‍ദ്ദേശം നടപ്പിലാക്കുമെന്ന് ജില്ലാ പൊലീസ്‌ മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ജൂലൈ 15ലെ ഉത്തരവു പ്രകാരം ജൂലൈ 31വരെ ആളുകള്‍ കൂട്ടംകൂടുന്ന എല്ലാ മതചടങ്ങുകളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ്‌ മേധാവി നല്‍കിയ നിര്‍ദ്ദേശം നടപ്പിലാക്കാനും ദേവസ്വം ബോര്‍ഡ് അധികാരികളെയും, ക്ഷേത്രഭാരവാഹികളെയും ജനങ്ങളെയും വിവരം അറിയിക്കാനും ജില്ലയിലെ എല്ലാ എസ്.എച്ച്‌.ഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാമൂഹിക അകലം പാലിക്കാതെയും, ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചും ആളുകള്‍ ഒത്തുകൂടുന്നത് രോഗവ്യാപനത്തിനിടയാക്കും. നിര്‍ദ്ദേശം ലംഘിച്ച്‌ ദേവസ്വം അധികാരികളും ക്ഷേത്രഭാരവാഹികളും ബലിതര്‍പ്പണ ചടങ്ങുകള്‍ സംഘടിപ്പിക്കരുതെന്നും ജില്ലാ പൊലീസ്‌ മേധാവി അറിയിച്ചു.



By onemaly