June 29, 2022



ഇത്തവണ ബലിതർപ്പണ ചടങ്ങുകൾ വീടുകളിൽ നടത്തണം എന്ന് ഡി ജി പി

തിരുവന്തപുരം : ജൂലൈ 20 ന് നടക്കുന്ന ബലിതർപ്പണ ചടങ്ങുകൾ സ്വന്തം വീടുകളിൽ മാത്രമേ പാടുളളു എന്ന് ഡി ജി പി ലോക്‌നാഥ് ബഹറ അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതി നിലനിൽക്കുന്നതിനാൽ പൊതുസ്ഥലങ്ങളിൽ അനുവദിക്കില്ലായെന്നും അദ്ദേഹം അറിയിച്ചു.

ഈ കാര്യം കര്‍ക്കിടക വാവുബലി ചടങ്ങുകള്‍ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരുടെയുംപൊതുജനങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്താൻ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കി.

ജൂലൈ 31 വരെ പൊതുജനങ്ങൾ കൂട്ടംകൂടുന്ന യാതൊരു വിധ മതചടങ്ങുകളും പാടില്ല എന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് മേലാണ് നടപടി.