Tue. Nov 24th, 2020




തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ഗണപതി എന്ന ആനക്ക് സർക്കാർ ആനുകൂല്യം കിട്ടാതിരിക്കാൻ കാരണം ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ പിടിപ്പുകേടാണെന്ന് കോൺഗ്രസ് എസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ.വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ഈ വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും അദ്ദേഹം തളിപ്പറമ്പിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ടി.ടി.കെ ദേവസ്വം മലബാർ ദേവസ്വം ബോർഡിന് കീഴിൽ അല്ല. പാരമ്പര്യ ട്രസ്റ്റിമാർക്ക് കീഴിലാണ്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ആന ഗണപതിയെ ദേവസ്വത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നിട്ട് കൂടി നാട്ടാനകൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യം ഗണപതിക്ക് ലഭിച്ചിട്ടില്ല. ഇത് ലഭ്യമാക്കാതിരിക്കാൻ കാരണം സർക്കാർ നിയമിച്ച ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ പിടിപ്പുകേടാണെന്നും എൻ.വി കുഞ്ഞികൃഷ്ണൻ ആരോപിച്ചു. ട്രസ്റ്റി ബോർഡ് അംഗങ്ങളുടെ അനാസ്ഥ സംബന്ധിച്ച് അന്വേഷണം നടത്തണം. തുടർന്ന് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ബോർഡ് മെമ്പർമാർ ഇടപെട്ട് ഗണപതി ആനക്ക് ആവശ്യമായ ആനുകൂല്യം വാങ്ങിയെടുക്കണമെന്നും കോൺഗ്രസ് എസ് ബ്ലോക്ക് സെക്രട്ടറി എൻ.വി കുഞ്ഞികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു….



By onemaly