Mon. Nov 30th, 2020




കണ്ണൂർ ചന്ദനക്കാംപാറയിൽ കാട്ടാനക്കൂട്ടം ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. ക്ഷുഭിതരായ കർഷകർ സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. പോലീസെത്തിയാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ചത്.

ഇന്നലെ രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്.സംഭവം കർഷകർ വനം വകുപ്പിനെ അറിയിച്ചു.ഇതനുസരിച്ച് സ്ഥലത്തെത്തിയ മൂന്ന് വനം വകുപ്പുദ്യോഗസ്ഥരെ കർഷകർ തടഞ്ഞുവെച്ചു.തുടർന്ന് ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. കർഷകരുമായി സംസാരിച്ച് അനനയിപ്പിച്ച ശേഷമാണ് ഉദ്യോഗസ്ഥരെ വിട്ടയച്ചത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ പരിശോധനയ്ക്കായി നിർത്താമെന്നും, രാത്രി കാല പട്രോളിങ് ഉറപ്പാക്കാമെന്നും അധികൃതർ ഉറപ്പ് നൽകിയതിനെ തുടർന്നാണ് കർഷകർ വഴങ്ങിയത്.



By onemaly