
എറണാകുളം/തൃശൂര്‍: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്ത് മരിച്ച കന്യാസ്ത്രീക്കും തൃശൂരില്‍ മരിച്ചയാള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈപ്പിനില്‍ ബുധനാഴ്ചയാണ് കന്യാസ്ത്രീ പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ദിവസം മരിച്ച രോഗിക്കും കൊവിഡ് സ്ഥിരീകരിച്ചു. അവിട്ടത്തൂര്‍ സ്വദേശി തെക്കുംപറമ്ബില് ഷിജുവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസ തടസത്തെ തുടര്‍ന്നാണ് ഷിജുവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. മെഡിക്കല്‍ കോളജില്‍ പത്ത് ഡോക്ടര്‍മാരോടും പത്ത് ആരോഗ്യപ്രവര്‍ത്തകരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം നല്കി. മരിച്ചവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.