
തളിപ്പറമ്പ: ചൊര്‍ക്കളയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പള്ളിയിലെത്തിയ 7 പേര്‍ക്കെതിരെ കേസ്. ചൊര്‍ക്കള ബദര്‍ ജുമാമസ്ജിദില്‍ നിസ്കരിക്കാനെത്തിയവര്ക്കെതിരെയാണ് കേസെടുത്തത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് നമസ്കാരത്തിനെത്തിയ അബ്ദുല്‍ മജിദ് കെ.വി , ഹബീബ് കെ.സി , അബൂബക്കര്‍ സി.എ , അബൂബക്കര്‍ സി.പി , മൊയ്തീന് സി.ടി ,അബ്ദുല്‍ നസീര്‍ എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ പോലീസ് കേസെടുത്തത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്ന പ്രാർഥനകളും ചടങ്ങുകളും ഒഴിവാക്കണമെന്ന് സർക്കാർ കർശന നിർദേശം നൽകിയിരുന്നു.