June 27, 2022



ഡല്‍ഹി: ( 17.07.2020) വെള്ളം ചോദിച്ച്‌ വാങ്ങുന്ന അണ്ണാന്റെ വീഡിയോ വൈറല്‍. ദാഹിച്ചു വലഞ്ഞ അണ്ണാന്‍ അതുവഴി നടന്നു പോയിരുന്ന ആളോട് വെള്ളം ചോദിച്ച്‌ കുടിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ഇരുകാലുകളില്‍ നിന്ന് മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് അണ്ണാന്‍ വെള്ളക്കുപ്പിയുമായി നീങ്ങുന്ന ആളോട് വെള്ളം ചോദിച്ചത്. അണ്ണാന്‍ വെള്ളമാണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കിയ ആള്‍ കയ്യിലുണ്ടായിരുന്ന വെള്ളം അതിന്റെ വായില്‍ വച്ചു നല്‍കി. വേണ്ടുവോളം വെള്ളം കുടിച്ച ശേഷമാണ് അണ്ണാന്‍ മടങ്ങിപ്പോയത്.

സുശാന്ത നന്ദ ഐഎഫ്‌എസിന്റെ ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിയാളുകള്‍ അണ്ണാന് വെള്ളം കൊടുത്ത ആളെ അഭിനന്ദിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്

വല്ലാതെ നോവിച്ച ഒരു വീഡിയോ നിങ്ങൾക്ക് സമർപ്പിക്കുന്നു

വല്ലാതെ നോവിച്ച ഒരു വീഡിയോ നിങ്ങൾക്ക് സമർപ്പിക്കുന്നു.ദാഹിച്ച് വലഞ്ഞ ഒരു മിണ്ടാപ്രാണി തെരുവിലിറങ്ങി മനുഷ്യനോട് വെളളം ചോദിച്ചുവാങ്ങി കുടിക്കുന്നു.ഓർക്കുക… ഈ ഭൂമിയിൽ കൈക്കരുത്താൽ നാം കൈയ്യടക്കി വച്ചിരിക്കുന്ന പലതും അവർക്കുകൂടി അവകാശപ്പെട്ടതാണ്. അവർക്കും നമ്മളേപ്പോലെ കൈക്കരുത്തും ബുദ്ധിയുമുണ്ടായിരുന്നെങ്കിൽ ഭക്ഷണത്തിനും…. ജലത്തിനും…. പാർപ്പിടത്തിനും വേണ്ടി നമ്മളവരോട് യുദ്ധം ചെയ്യേണ്ടി വന്നേനേം.മുറ്റത്ത് ഒരു പാത്രത്തിൽ ഒരിത്തിരി വെള്ളമൊഴിച്ചു വച്ചേക്കു എന്നും .ഏതെങ്കിലും മിണ്ടാപ്രാണികൾക്ക് അത് ഉപകരിച്ചേക്കും തീർച്ച

Dikirim oleh Sreekandapuram News pada Jumat, 17 Juli 2020