Tue. Nov 24th, 2020




മും​ബൈ: ശ​മ്ബ​ളം ല​ഭി​ക്കാ​ത്ത​തിനെ തുടര്‍ന്ന് പ്ര​ത്യേ​ക കോ​വി​ഡ് ഡ്യൂ​ട്ടി​ക്കാ​യി കേ​ര​ള​ത്തി​ല്‍ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് പോ​യ മലയാളി ഡോ​ക്ട​ര്‍​മാ​ര്‍ തി​രി​കെ മ​ട​ങ്ങു​ന്നു. ഇ​തി​നോ​ട​കം ത​ന്നെ 15 ഡോ​ക്ട​ര്‍​മാ​ര്‍ മ​ട​ങ്ങി​യെ​ന്നും 25 പേ​ര്‍ ഉ​ട​ന്‍ ത​ന്നെ മ​ട​ങ്ങു​മെ​ന്നു​മാ​ണ് വിവരം.

കോ​വി​ഡ് പ്ര​തി​സ​ന്ധിയെ തുടര്‍ന്ന് ബ്രി​ഹ​ന്‍​മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാനിച്ചാണ് 40 ഡോ​ക്ട​ര്‍​മാ​ര്‍ മും​ബൈ​യി​ല്‍ എ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്ക് ഇ​തു​വ​രെ​യും ശ​മ്ബ​ളം ന​ല്‍​കി​യി​ട്ടി​ല്ല. ഇ​വ​ര്‍​ക്കൊ​പ്പം പോ​യ ന​ഴ്സു​മാ​ര്‍​ക്കും ശ​മ്ബ​ളം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് റിപ്പോര്‍ട്ട്.

ജൂ​ണ്‍ ഒ​ന്‍​പ​തി​നാ​ണ് 40 ഡോ​ക്ട​ര്‍​മാ​രും 35 ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ എ​ത്തി​യ​ത്. സ്പെ​ഷ്യ​ലൈ​സ്ഡ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും എം​ബി​ബി​എ​സ് ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് 80,000 രൂ​പ​യും ന​ഴ്സു​മാ​ര്‍​ക്ക് 35,000 രൂ​പ​യും യാ​ത്ര ചെ​ല​വു​മാ​ണ് വാ​ഗ്ദാ​നം ചെ​യ്ത​ത്. എ​ന്നാ​ല്‍ ശ​മ്ബ​ളം ന​ല്‍​കു​ക​യോ യാ​ത്ര ചെ​ല​വു​ക​ള്‍ ന​ല്‍​കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു.

ആ​ദ്യം ജൂ​ലൈ അ​ഞ്ചി​ന് ശ​മ്ബ​ളം ന​ല്‍​കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പി​ന്നീ​ട് തീ​യ​തി പ​ത്തി​ലേ​ക്കു മാ​റ്റി. എ​ന്നാ​ല്‍ ശ​മ്ബ​ളം ഇ​തു​വ​രെ​യും ല​ഭി​ച്ചി​ല്ലെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ശ​മ്ബ​ളം അ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍ ഉ​ട​ന്‍ എ​ത്തു​മെ​ന്ന് ബ്രി​ഹ​ന്‍ മും​ബൈ മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ വ്യകത്മാക്കി.



By onemaly