wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

0 Comments

ഡിസംബര്‍ 26-ന് സൂര്യഗ്രഹണം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യക്തതയോടെ നിരീക്ഷിക്കാന്‍ കഴിയുമെന്ന് ജിവാജി വാനനിരീക്ഷണ കേന്ദ്രം

കൊച്ചി: ഈ വര്‍ഷം ഡിസംബര്‍ 26-ന് നടക്കുന്ന സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാന്‍ കഴിയുക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണ കേന്ദ്രം. രാവിലെ 9.04 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകുക എന്ന് പാലക്കാട് ഐഐടി ഡയറക്ടര്‍ ഡോ. പി ബി സുനില്‍ കുമാര്‍ വ്യക്തമാക്കി.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ പൂര്‍ണമായും വരുമ്ബോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യന്‍ മറയ്ക്കപ്പെടും. തമിഴ്‌നാട്ടിലെ നാമക്കലിലാണ് ഭൂമിയില്‍ തന്നെ കൂടുതല്‍ സമയം ഗ്രഹണം ദൃശ്യമാകുക.

സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15-നാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.