
തലശേരി: ( 16.07.2020) കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി. കണ്ണൂര്‍ സ്വദേശി സലീഖ് ആണ് മരിച്ചത്.
ജൂണ്‍ അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു.