wa.me/+9195 2629 4001
ONLINE NEWS PORTAL
Sreekandapuram

0 Comments

കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാരിന്റേതല്ല; സിഎജി ഓഡിറ്റിംഗ് വേണ്ടെന്ന് കിയാല്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം സര്‍ക്കാര്‍ സ്ഥാപനമല്ലെന്ന അവകാശവാദവുമായി കിയാല്‍ രംഗത്തെത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഓഡിറ്റിങിനെത്തിയ സിഎജി സംഘത്തെ രണ്ടുതവണ തിരിച്ചയച്ച വാര്‍ത്ത വിവാദമായതിനെ തുടര്‍ന്നാണ് കിയാല്‍ തങ്ങളുടെ നയം വ്യക്തമാക്കിയത്.
കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് സര്‍ക്കാര്‍ സ്ഥാപനമല്ല. കേന്ദ്ര, സംസഥാന സര്‍ക്കാരുകള്‍ക്ക് അന്‍പതിയൊന്നോ അതിലധികമോ ഷെയര്‍ വിഹിതമുള്ള കമ്ബനികളാണ് സര്‍ക്കാര്‍ സ്ഥാപന പരിധിയില്‍ വരിക. കണ്ണൂര്‍ വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാരിന് 35 ശതമാനം വിഹിതമാണുള്ളത്. കേന്ദ്ര സര്‍ക്കാരിന് ഇവിടെ വിഹിതമേയില്ല. അതിനാല്‍ സര്‍ക്കാര്‍ സ്ഥാപനമല്ലാത്തതിനാല്‍ അക്കൗണ്ടന്റ്് ജനറല്‍ ഓഡിറ്റ് ചെയ്യേണ്ടതില്ലെന്നും കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലും ഇതേ രീതിയാണ് പിന്തുടരുന്നതെന്നും കിയാല്‍ അധികൃതര്‍ വ്യക്താക്കി.
കണ്ണൂര്‍ വിമാത്താവളത്തിലെ ഓഡിറ്റിങ് രാജ്യത്തെ പ്രധാനപ്പെട്ട ഓഡിറ്റിങ് ഏജന്‍സിയായ ഡിലോയിറ്റ് ആന്‍ഡ് ടോഷ് ആണ് നിര്‍വഹിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളം ഓഡിറ്റിങിന് സിഎജിയെ അനുവദിക്കണമെന്ന ആവശ്യം തള്ളിയത് വിവാദമായതിന്റെ അടിസ്ഥാനത്തിലാണ് കിയാലിന്റെ വിശദീകരണം.

എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ കണക്ക് പരിശോധിക്കാന്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ (സിഎജി) അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് കമ്ബനി ചെയര്‍മാനായ മുഖ്യമന്ത്രിയോ കിയാല്‍ എംഡിയോ വ്യക്തമാക്കണമെന്ന് ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. 51 ശതമാനത്തില്‍ അധികം ഓഹരി സംസ്ഥാന സര്‍ക്കാരില്‍ നിക്ഷിപ്തമായ പൊതുമേഖലാ സ്ഥാപനമായ വിമാനത്താവളത്തിന്റെ കണക്ക് പരിശോധിക്കാന്‍ അനുവദിക്കുന്നില്ലെന്നും പലതവണ ആവശ്യപ്പെട്ടിട്ടും ആവശ്യമായ നടപടികള്‍ ഉണ്ടായില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് വകുപ്പിനെ സിഎജി സമീപിച്ചിരിക്കുകയാണെന്നു പറഞ്ഞ് വന്ന വാര്‍ത്തകള്‍ സര്‍ക്കാരിനും കിയാല്‍ മാനേജ്‌മെന്റിനും അപമാനമാണ്.

പൊതുമേഖലാ സ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കുന്നതു സിഎജിയാണ്. എല്ലാ വിമാനത്താവളങ്ങളുടെയും കണക്കുകള്‍ സിഎജി പരിശോധിക്കുമ്ബോള്‍ കണ്ണൂരിനു മാത്രം എന്തുകൊണ്ടാണ് വിലക്കെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ചോദിച്ചു.