Thu. Nov 26th, 2020




ചെറുപുഴ:പാടിയോട്ടുചാൽ അയ്യപ്പക്ഷേത്രത്തിൽ വൻ കവർച്ച.സ്വർണ്ണവും,ഭണ്ഡാരങ്ങളും കവർന്നു.ശ്രീകോവിൽ അയ്യപ്പന് ചാർത്തിയ രണ്ടര പവൻ്റ സ്വർണമാല, ദേവിക്ക് ചാർത്തിയ അരപ്പവൻ്റെ താലി എന്നിവ കവർന്നു.എട്ട് ഭണ്ഡാരം തകർത്ത് ഇതിലെ പണം കവർന്നു .കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്. രാവിലെ മേൽശാന്തി മഹേഷ് മേക്കനാട്ട് ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ച നടന്നത് അറിഞ്ഞത്.ക്ഷേത്രത്തിൻ്റെ പിന്നിലെ കതകിൻ്റെ പൂട്ട് തകർത്താണ് മേഷ്ടാവ് അകത്ത് കടന്നത്.വിവരം അറിഞ്ഞ് ചെറുപുഴ സിഐ എം.വി.വിനീഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ്ഐമാരായ സി.തമ്പാൻ, എം.വി.വിജയകുമാർ എന്നിവർ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി….



By onemaly