Mon. Nov 23rd, 2020




കണ്ണൂര്‍: പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയിലെ 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. അഴീക്കോട്- 15, 18, കൂത്തുപറമ്പ- 16, 22, 25, 27, ചിറ്റാരിപറമ്പ- 5, 14, മാങ്ങാട്ടിടം- 2, വേങ്ങാട്- 3, 18,  ഉളിക്കല്‍- 16, കൊളച്ചേരി- 10, പേരാവൂര്‍- 10, തളിപറമ്പ- 30, മട്ടന്നൂര്‍- 17 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനുപുറമെ സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പാനൂര്‍- 16, കൂത്തുപറമ്പ്- 27, മാങ്ങാട്ടിടം-1 വാര്‍ഡുകള്‍ പൂര്‍ണ്ണമായി അടച്ചിടാനും ജില്ലാ കലക്ടര്‍ ഉത്തരവിട്ടു….



By onemaly