കേരളത്തിൽ ഇന്ന് 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂരിൽ ഒരാൾക്ക് – Sreekandapuram Online News-
Sat. Sep 19th, 2020




സംസ്ഥാനത്ത് ഒമ്ബത് പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു . ചികിത്സയിലായിരുന്ന 14 പേര്‍ക്ക്കൂടി രോഗം ഭേദമായി. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ കാസര്‍ഗോഡ് 7 തൃശൂര്‍ – 1 കണ്ണൂര്‍ 1 എന്നിങ്ങനെയാണു മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് വാര്ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയില്‍ ഒരാള്‍ക്കു കൂടി വെളളിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മാര്‍ച്ച്‌ 22ന് ദുബയില്‍ നിന്നെത്തിയ മൊകേരി കൂരാറ സ്വദേശിയായ 38കാരനാണ് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയ ഇദ്ദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്നാണ് സ്രവ പരിശോധനയ്ക്ക് വിധേയനായത്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 51 ആയി. ഇവരില്‍ നിന്ന് വെള്ളിയാഴ്ച അഞ്ചു പേരുള്‍പ്പെടെ ഇതിനകം എട്ടുപേര്‍ തുടര്‍പരിശോധനകളില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.
ജില്ലയില്‍ നിലവില്‍ 10352 പേരാണ് കൊവിഡ് ബാധ സംശയിച്ച്‌ നിരീക്ഷണത്തില്‍ കഴിയുന്നത്. 39 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലും 19 പേര്‍ ജില്ലാ ആശുപത്രിയിലും 14 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 36 പേര്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലും 10244 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിന്ന് 515 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 456 എണ്ണത്തിന്റെ ഫലം ലഭ്യമായി. 59 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




By onemaly