
കോവിഡിന്റെ പശ്ചാത്തലത്തില്‍, എഴുതിയ പരീക്ഷകളുടെ മാര്‍ക്കിന്റെ ശരാശരിയെ അടിസ്ഥാനമാക്കിയും ഇന്േറണല് മാര്‍ക്കും കണക്കിലെടുത്താണു ഫലം തയാറാക്കിയിരിക്കുന്നത്. ഏറ്റവും മികച്ച മാര്‍ക്ക് ലഭിച്ച മൂന്നു വിഷയങ്ങളുടെ ശരാശരി ആയിരിക്കും റദ്ദാക്കിയ പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനായി എടുക്കുക.
ഔദ്യോഗിക വെബ്സൈറ്റായ cbseresult.nic.in യിലൂടെ പരീക്ഷാഫലം അറിയാനാകും. 18 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്.
തിങ്കളാഴ്ചയാണ് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്താത്ത വിഷയങ്ങള്‍ക്ക് ഇന്റെണലിന്റെയും നേരത്തെ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിലാണു മൂല്യനിര്‍ണയം.