Sat. Dec 5th, 2020




കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സമരങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച്‌ സമരം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും.

മിക്ക സ്ഥലങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ രോഗം പടര്‍ന്നുപിടിച്ചാല്‍ അത് സമൂഹവ്യാപനത്തിലേക്ക് നയിക്കാന്‍ സാദ്ധ്യതയേറെയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയമൊക്കെ പ്രവര്‍ത്തകര്‍ പൊതുനിരത്തിലിറങ്ങിയാല്‍ കൊവിഡ് വ്യാപനം കൂടാന്‍ കാരണമാകുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.




By onemaly