
പയ്യന്നൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാമ്ബസിനെ ജൈവവൈവിധ്യത്തിെന്റ കലവറയാക്കാനുള്ള പദ്ധതിക്ക് ആവേശ തുടക്കം. പദ്ധതിയുടെ ഭാഗമായി വിവിധങ്ങളായ വൃക്ഷങ്ങള്‍ െവച്ചുപിടിപ്പിക്കാനുള്ള ബൃഹദ് പദ്ധതിക്ക് പരിയാരം മെഡിക്കല്‍ കോളജ് കാമ്ബസില്‍ ടി.വി.രാജേഷ് എം.എല്‍.എ മരം നട്ട് തുടക്കം കുറിച്ചു. ഭാവി തലമുറക്കുകൂടി അനുഗ്രഹമാകും വിധം പൂര്‍ണമായും ജനകീയ കൂട്ടായ്മയിലൂടെ ഏക്കര്‍ക്കണക്കിന് സ്ഥലം പരിസ്ഥിതി സൗഹൃദമാക്കാനുള്ള പദ്ധതിയാണ് ആരംഭിച്ചത്. പൂന്തോട്ടം, ജലസംരക്ഷണം ഉള്‍പ്പടെയുള്ള സൗന്ദര്യവത്കരണമാണ് ലക്ഷ്യമിടുന്നത്.150 ഓളം വൈവിധ്യമാര്‍ന്ന നാട്ടുമാവുകള്‍, അയ്യായിരത്തോളം