
പേരാവൂര്‍: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ല കലക്ടര്‍മാരുടെ പരാതിപരിഹാര അദാലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫീസ് ചുമത്തി ‘അക്ഷയ’ പദ്ധതി ഡയറക്ടര്‍. നാളിതുവരെ സൗജന്യമായി നടത്തിയിരുന്ന അദാലത്തില്‍ പങ്കെടുക്കുന്നതിന് 35 രൂപയാണ് ഇനി നല്‍കേണ്ടത്. െഎ.ടി ഡയറക്ടര്‍ ഡോ. ചിത്രയുടെതാണ് ഉത്തരവ്. എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകളിലാണ് ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നത്. സമൂഹത്തിെന്റ താേഴത്തട്ടിലുള്ളവരടക്കം നിരവധി പേര്‍ക്ക് സര്‍ക്കാറില്‍നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഓഫിസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കാന്‍ ഈ അദാലത്ത് ഉപകരിച്ചിരുന്നു.