June 29, 2022



പെട്രോൾ വില വർദ്ധനക്കെതിരെ
വെൽഫെയർ പാർട്ടി
പാള വണ്ടി സമരം
➖➖➖➖➖➖➖➖➖➖
ഇരിക്കൂർ : ദിനം പ്രതി പെട്രോൾ വില വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന
കേന്ദ്ര സർക്കാറിനെതിരെ
പ്രതിഷേധത്തിൻ്റെ അഗ്നി പടർത്തി ഇരിക്കൂർ ബസാറിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ ടൗൺ യൂണിറ്റ് പാള വണ്ടി സമരം സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡണ്ട് എൻ.എം സാലിഹ് ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.റഷീദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.പി നസീർ സംസാരിച്ചു. യൂണിറ്റ് പ്രസിഡണ്ട് മുഹ്സിൻ ഇരിക്കൂർ സ്വാഗതവും സെക്രട്ടറി കെ. സലിം നന്ദിയും പറഞ്ഞു.
കെ. മുസ്തഫ, ശബീർ ഇരിക്കൂർ,, ഇബ്രാഹീം കെ.പി, സമീർ കീത്തടത്ത്,ടി.പി അബ്ദുല്ല , പി. ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.

(പ്രസ് റിലീസ് )

മുഹ്സിൻ ഇരിക്കൂർ

9495662854