
മാര്‍ച്ച് ഒന്നിന് ശേഷം സന്ദര്‍ശക വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഇതിനായി ജൂലൈ 12 മുതല്‍ ഒരു മാസത്തേക്ക് പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടെന്ന് ഐസിഎ വക്താവ് ബ്രിഗ് ഖാമിസ് അല്‍ കാബി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. വിസകളും ഐഡികളും ഓണ്‍ലൈനില്‍ പുതുക്കാം
പ്രവാസികളുടെ വിസാ കാലാവധി, എന്‍ട്രി പെര്‍മിറ്റ്, ഐഡി കാര്‍ഡുകളുടെ സാധുത എന്നിവ സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകള്‍ റദ്ദാക്കാന്‍ യുഎഇ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാലാവധി കഴിഞ്ഞ വിസകള്‍ക്കും ഐഡി കാര്‍ഡുകള്‍ക്കും ഈ വര്‍ഷം ഡിസംബര്‍ വരെ സാധുതയുണ്ടാകുമെന്ന ഉത്തരവ് റദ്ദായി.
രാജ്യത്തെ താമസക്കാര്‍ക്കും പൗരന്മാര്ക്കും അവരുടെ രേഖകള്‍ പുതുക്കാന്‍ 90 ദിവസത്തെ സമയം നല്‍കുമെന്ന് ബ്രിഗ് അല്‍ കാബി വ്യക്തമാക്കി. വിദേശികള്‍ക്ക് അവരുടെ രേഖകള്‍ പുതുക്കാന്‍ ഒരു മാസത്തെ സമയം അനുവദിക്കും . യുഎഇയില്‍ എത്തിയതു മുതലുള്ള തീയതിയാണ് പരിഗണിക്കുന്നത്.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
രാജ്യത്തേക്ക് മടങ്ങിയെത്തുന്ന എല്ലാ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.