മാസ്ക് ധരിക്കാതെയും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെയും പരാക്രമം; തലശേരിയില്‍ രണ്ട് കോവിഡ് രോഗികള്‍ക്കെതിരെ കേസ് – Sreekandapuram Online News-
Fri. Sep 25th, 2020
ആശുപത്രിയില്‍ നിരന്തരം ശല്യമുണ്ടാക്കിയ രണ്ട് കോവിഡ് രോഗികള്‍ക്കെതിരെ കേസ്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കെതിരെയാണ് കേസ് എടുക്കാന്‍ തീരുമാനം. സബ്കളക്ടറുടെ ഓഫീസില്‍ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. മാസ്ക് ധരിക്കാന്‍ വിസമ്മതിക്കുകയും ഡോക്റുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും ഇവര്‍ ബഹളം ഉണ്ടാക്കിയിരുന്നു.
അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടറടക്കം ആറ് ആരോഗ്യ പ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ഇതില്‍ പനിയും അസ്വസ്ഥതയും പ്രകടിപ്പിച്ച ഒരു ആരോഗ്യപ്രവര്‍ത്തകനെ അഞ്ചരക്കണ്ടി പ്രത്യേക കോവിഡ് ആശുപത്രിയിലേക്ക് മാറ്റി
By onemaly