
ശ്രീകണ്ഠാപുരം: കോവിഡ് സമ്പർക്കത്തിലൂടെ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ ഇടപാടുകാർക്കും ജീവനക്കാർക്കും മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്താൻ ബാങ്ക് മാനേജ്മെന്റുകൾ തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ബെഫി) ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് നടന്ന കൺവെൻഷൻ സി ഐ ടി യു ഏരിയ സെക്രട്ടറി ശ്രീ. എം സി രാഘവൻ ഉദ്ഘാടനം ചെയ്തു. കെ കരുണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബെഫി തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ എം ചന്ദ്രബാബു സ്വാഗതവും ശ്രീ ടോമി മൈക്കിൾ, എം വി ലിജു, പി പി സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
BEFI ശ്രീകണ്ഠാപുരം ഏരിയ ഭാരവാഹികൾ:
പി പി സന്തോഷ് കുമാർ-കേരള ഗ്രാമീൺ ബാങ്ക് (ഏരിയ സെക്രട്ടറി) പി രൂപേഷ്, കെ ആർ രാജേഷ്, കെ പി രമേശൻ-കേരള ബാങ്ക് (ജോയിന്റ് സെക്രട്ടറിമാർ), പി കെ രവീന്ദ്രനാഥ്-കേരള ബാങ്ക് (ഏരിയ പ്രസിഡന്റ്), നിധിൻ പി ജെയിംസ്-സിന്റിക്കേറ്റ് ബാങ്ക്, കെ മോഹനൻ -കേരള ഗ്രാമീൺ ബാങ്ക് (വൈസ് പ്രസിഡന്റുമാർ)