July 2, 2022




ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരം നല്‍കി പൂന്തുറ നിവാസികള്‍. പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടര്‍മാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നല്‍കിയും സ്വീകരിച്ചു. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ആദരം.പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടര്‍മാരെയും മറ്റു ആരോഗ്യ പ്രവര്‍ത്തകരെയും ഇന്ന് വരവേറ്റത് പുഷ്പവൃഷ്ടിയായിരുന്നു. ഇടവക വികാരി ഫാ. ബെവിന്‍സണ്‍ ഡോക്ടടര്‍മാരെ ബൊക്കെ നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഏതാനും പേരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഇടവക സെക്രട്ടറി സിംസണ്‍ ഫ്രാന്‍സിസ് ഖേദം പ്രകടിപ്പിച്ചു….

https://www.facebook.com/RanjithVoice/videos/1653780118094227/