Sun. Nov 29th, 2020




കൊച്ചി > മുഖ്യമന്ത്രിയുടെ മകളുടെ വിവാഹ ഫോട്ടോയിലും മോര്‍ഫിങ് നടത്തി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രിയുടെ വീണയുടെ വിവാഹത്തിന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയും എത്തിയിരുന്നു എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് മോര്‍ഫിങ് നടത്തി വ്യാജമായി ചിത്രം ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍്റ് പി എ മുഹമ്മദ് റിയാസും വീണയും വിവാഹിതരായ ദിവസത്തെ ചിത്രം വ്യാജമായി നിര്‍മിച്ച്‌ സംഘ്പരിവാറുകാരും കോണ്‍ഗ്രസുകാരും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

മന്ത്രി ഇ പി ജയരാജനും കുടുംബവും നില്‍ക്കുന്ന ചിത്രത്തില്‍ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്താണ് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ മുഖം ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. അതും മുഖമില്ലാത്ത വ്യാജ ഐഡിയില്‍ നിന്നല്ല, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ, യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ടി ജി സുനില്‍ തുടങ്ങിയവരാണ് പ്രചരണത്തിന് നേതൃത്വം കൊടുക്കുന്നത്. ആധികാരികതയോടെ സ്വന്തം പ്രൊഫൈലില്‍ നിന്നാണ് പോസ്റ്റ് ചെയ്യുന്നത്. ബിന്ദു കൃഷ്ണക്കെതിരെ കൊല്ലം എസ്പിക്കും, ടി ജി സുനിലിനെതിരെ കണ്ണൂരിലും ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്.



By onemaly