
ശ്രീകണ്ഠപുരം: അപ്രതീക്ഷിതമായെത്തിയ മാരകരോഗത്താല്‍ തളര്‍ന്ന കുടുംബം സുമനസ്സുകളുടെ കനിവ് തേടുന്നു. ചേപ്പറമ്ബിലെ ഉണ്ടപ്പുരയില് പി.കെ. ഷിബു, ഭാര്യ ശ്രീദേവി, മകന് അമല്‍, ഭാര്യാപിതാവ് നാരായണന് എന്നിവരാണ് ചികിത്സ സഹായത്തിനായി കാത്തിരിക്കുന്നത്. ഷിബുവും കുടുംബവും ചെറിയ തട്ടുകട നടത്തിയാണ് ഉപജീവനം കണ്ടെത്തിയിരുന്നത്. അതിനിടെയാണ് ഷിബുവിെന്റ വൃക്കകള്‍ തകരാറിലായത്. സകലതും വിറ്റും കടം വാങ്ങിയും ചികിത്സ തുടങ്ങി. വൃക്ക മാറ്റിവെക്കാതെ ജീവന് നിലനിര്‍ത്താനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ ഭാര്യ ശ്രീദേവി വൃക്ക നല്കാന് തയാറായി.